Thursday, July 1, 2010

മഴയുടെ സംഗീതം


ഒരു നനുത്ത സ്പര്*ശനത്തോടെ ദാ മഴ പെയ്തു തുടങ്ങുകയാണ്*… ആത്മാവില്* കുളിര്* മഴ പെയ്യും പോലെ ഞങ്ങളുടെ സ്നേഹത്തിനിടയില്* മഴ എന്നും ഉണ്ടായിരുന്നു മഴയുടെ സൗന്ദര്യം പോലെ ഞങ്ങളുടെ സ്നേഹവും മഴ എന്നും അങ്ങനെയാണ്എല്ലാത്തിലും ഇടപെട്ടു കൊണ്ടേ ഇരിക്കും ചിലപ്പോള്* വശ്യ സൌന്ദര്യമായിചിലപ്പോള്* സൗമ്യമായ തലോടലായി മറ്റു ചിലപ്പോള്* സാന്ത്വനങ്ങളായി കണ്ണുനീര്* തുള്ളികളെ മറയ്ക്കാനായി…. ഓര്*മകളിലേക്ക് വീണ്ടും ഞാന്*… മഴക്കാലംആഹാ! എത്ര സുന്ദരമായ ചിത്രങ്ങള്*… നാട്ടുമാവിന്* ചുവട്ടിലേക്ക്* മഴ നനഞ്ഞുള്ള ഓട്ടവും, പുസ്തകക്കെട്ടുകള്* നനയാതെ മഴ നനയാനുള്ള വെമ്പലും, മഴ വെള്ളത്തില്* ശുദ്ധി വരുത്തിയുള്ള പ്രദക്ഷിനങ്ങളുംഎല്ലാം എല്ലാംഏറെ മനോഹരം! വീണ്ടും ദാ മഴ ! രാത്രിമഴയുടെ സംഗീതം അതെന്നിലെ പ്രണയത്തെ ഉണര്*ത്തുന്നു മനസ്സ് പ്രണയ ഗാനങ്ങള്* മൂളിപ്പോവുന്നു... നീ ഇപ്പോള്* എന്*റെ അരികില്* ഉണ്ടയിരുന്നെങ്ങില്*... മഴ സ്നേഹ ദൂതനായി വരുന്നത് പോലെ... എന്നോടുള്ള നിന്*റെ പ്രണയത്തെ എന്നിലെക്കെതിക്കും പോലെ... കാറ്റിന്*റെയും ഇടിയുടെയും അകമ്പടിയോടെ വരുന്ന മഴ... അതെന്നും ഭയമായിരുന്നു.... ചെറുകാറ്റില്* വരുന്ന മഴയുടെ ഇക്കിളിപ്പെടുത്തലുകള്*.. എല്ലാം എല്ലാം.. വീണ്ടും ഓര്*മകളിലേക്ക്... വീണ്ടും മഴ.... നിന്നോടുള്ള എന്*റെ പ്രണയം പോലെ... തോരാതെ പെയ്തു കൊണ്ടേ ഇരിക്കുന്നു... സൌമ്യമായി... തലോടലായി.. ഒരു നേര്*ത്ത സംഗീതം പോലെ... കാതില്* ചെറു മര്*മരങ്ങളായി... ഒരു മൃദു ചുംബനം പോലെ... മഴയുടെ സംഗീതത്തിലും സൌന്ദര്യത്തിലും ലയിച്ചു ഞാനും.....

No comments:

Post a Comment